Dailyhunt
എൻഐടിസി സ്ഥാപകദിനം ആഘോഷിച്ചു

എൻഐടിസി സ്ഥാപകദിനം ആഘോഷിച്ചു

ദീപിക 2 years ago
മുക്കം: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്‍റെ 63-ാമത് സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
1961 സെപ്റ്റംബര്‍ ഒന്നിന് റീജിയണല്‍ എഞ്ചിനീയറിംഗ് കോളജ് (ആര്‍ഇസി) കാലിക്കട്ട് ആയി സ്ഥാപിതമായതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി പ്രഫ.കേശവ റാവു സ്മാരക ക്ലോക്ക് ടവറിന് എൻഐ ടി കോഴിക്കോട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ഗജ്ജാല യോഗാനന്ദ് തറക്കല്ലിട്ടു.


ഡിഫെൻസ് റിസേര്‍ച് ആൻഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനില്‍ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്‍റെ ഡയറക്ടര്‍ ജനറല്‍ ആയ ഡോ. ബി.കെ. ദാസ് സ്ഥാപകദിന പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.

എൻഐടിസിയുടെ 13 വകുപ്പുകളുടെ ഇന്നൊവേഷനുകളുടെയും ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനം 'സ്കൈലൈറ്റ്' എന്ന പേരില്‍ നടന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ ശക്തിയും ഗവേഷണ ഫലങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika