Dailyhunt
തമിഴ്നാട്ടില്‍ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്

തമിഴ്നാട്ടില്‍ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്

ദീപിക 2 days ago

ചെന്നൈ: തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന യോഗത്തില്‍ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു.

ഇതോടെ തമിഴ്നാട്ടില്‍ വിജയ്-ഉദയനിധി അങ്കത്തിന് കളമൊരുങ്ങും.

ഡിഎംകെ മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി കെ.എൻ. നെഹ്റുവിനെ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുത്തു.

ചെപ്പോക്ക് തിരുവള്ളിക്കേനിയില്‍ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോണ്‍ഗ്രസ് നേതാവുമായ ഡി. സെല്‍വത്തെ ഉദയനിധി തോല്‍പ്പിച്ചത്. 108 സീറ്റുകള് നേടിയാണ് വിജയ് അധികാരത്തിലെത്തിയത്. 59 സീറ്റുകളാണ് ഡിഎംകെയ്ക്ക് നേടാനായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika