
പ്രമേഹം ഇന്ന് ഒരു സാധന ആരോഗ്യപ്രശ്നമായി മാറികൊണ്ടിരിക്കുവാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുന്ന ഭക്ഷണങ്ങളാണ് പ്രമേഹരോഗിക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മികച്ച ഭക്ഷണങ്ങള്‍.
പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയുന്ന പ്രമേഹത്തിനുള്ള ഒരു പരിഹാരമാണ് മാവില എന്ന് പഠനം.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സ്വഭാവസവിശേഷതകളാണ് മാവിലകളില്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ ഇവയ്ക്ക് കഴിയും. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ മാവിലയുടെ ഗുണം വിവിധ പഠനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. എന്നിരുന്നാലും, അവ എത്രത്തോളം പ്രയോജനകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
മാവില സത്തിന് (മാംഗിഫെറിന്) ആല്‍ഫ ഗ്ലൂക്കോസിഡേസ് എന്ന എന്‍സൈമിനെ തടയാനുള്ള കഴിവുണ്ട്. ഇത് കുടലിലെ കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസം കുറയ്ക്കാന്‍ സഹായിക്കുന്നു, അതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കുറയുന്നു. ഇലയുടെ സത്തിന്റെ കൃത്യമായ അളവ് കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ബാംഗ്ലൂര്‍ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജി ഡി.എം ഡോ. മഹേഷ് പറയുന്നു.
മാവിലകള്‍ക്ക് ഇന്‍സുലിന്‍ ഉല്പാദനവും ഗ്ലൂക്കോസിന്റെ വിതരണവും മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ ഇവ സഹായിക്കും. മാമ്ബഴ ഇലകളില്‍ പെക്റ്റിന്‍, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് പ്രമേഹത്തിനും കൊളസ്ട്രോളിനും ഗുണം ചെയ്യും.
ഉപയോഗിക്കേണ്ട വിധം
10-15 മാവില എടുത്ത് വെള്ളത്തില്‍ ശരിയായി തിളപ്പിക്കുക.ഒരു രാത്രി മുഴുവന്‍ ഈ വെള്ളം മൂടി വെയ്ക്കാം.പിറ്റേന്ന് രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറുവയറ്റില്‍ കുടിക്കാം.കുറച്ച് മാസത്തേക്ക് എല്ലാ ദിവസവും രാവിലെ ഈ മിശ്രിതം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാന്ത്രിക ഫലങ്ങള്‍ ഉളവാക്കും.
Also read
എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ഇതാ .എന്നിരുന്നാലും, നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഭക്ഷണക്രമം ശ്രദ്ധിക്കണം. ഡോക്ടര്‍ നല്കിയ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുക. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം കുറയ്ക്കുക.