Thursday, 12 Jan, 1.33 pm

ലേറ്റസ്റ്റ് ന്യൂസ്‌
റേഷന്‍ പ്രതിസന്ധി നീങ്ങി: മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി നീങ്ങിയെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്‍ റേഷന്‍ പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഈ മാസത്തെ ഗ്രാന്റ് വിതരണം ആരംഭിച്ചതായും ഡിസംബര്‍ മാസത്തെ ഗ്രാന്റ് 14ന് അകം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എഫ്.സി.ഐ. തൊഴിലാളികളുടെ സമരമാണ് റേഷന്‍ വിതരണം താറുമാറാകാന്‍ കാരണം. സംസ്ഥാനത്ത് രണ്ട് ലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവുണ്ട്.ഭക്ഷ്യഭദ്രതാനിയമം അനുസരിച്ചുള്ള നവംബര്‍ മാസത്തെ മുഴുവന്‍ റേഷനും കാര്‍ഡുടമകള്‍ക്ക് കിട്ടിയിരുന്നില്ല. ഇത് മറികടക്കാനാണ് നവംബറിലെയും ഡിസംബറിലെയും റേഷന്‍ ഒന്നിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.മുന്‍ഗണനാവിഭാഗത്തിലെ ഒരംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്ബുമാണ് ഒരു മാസം നല്‍കേണ്ടത്.

നവംബര്‍ മാസത്തെ ഗോതമ്ബ് നല്‍കിയെങ്കിലും അരി മുഴുവനായും നല്‍കാനായിട്ടില്ല. രണ്ട് കിലോയും 100 ഗ്രാമും വീതം നല്‍കാനുള്ള അരി മാത്രമേ റേഷന്‍ കടകള്‍ക്ക് ലഭ്യമായിരുന്നുള്ളു.

Dailyhunt
Top
//