Dailyhunt
'ഷൈലോക്ക്'; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

'ഷൈലോക്ക്'; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അജയ് വാസുദേവ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ഷൈലോക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ക മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഷൈലോക്ക്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി അജയ്യുടെ ചിത്രത്തില്‍ നായകനാകുന്നത്. ശക്തനായ പ്രതിനായകനായാണ് ഇക്കുറി മെഗാസ്റ്റാറിന്റെ വരവ്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്. രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റെനഡിവ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്‍, വിവേക, രാജ് കിരണ്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online