പയ്യന്നൂര്‍ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയുടെ വീട്ടിലെത്തി . വേണുഗോപാലിെന്റ മാതാവ് ജാനകിയമ്മയുടെ മരണത്തില്‍ അനുശോചനമറിയിക്കാനാണ് രാഹുല്‍, കടന്നപ്പള്ളി കണ്ടോന്താറിലെ വീട്ടിലെത്തിയത്. ബുധനാഴ്ച എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധി അനുശോചന സന്ദേശമയച്ചിരുന്നു .
രാവിലെ 10ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുല്‍, കണ്ണൂര്‍ ഗെസ്റ്റ് ഹൗസിലെത്തി അല്പനേരം വിശ്രമിച്ചശേഷം കാര്‍ മാര്‍ഗം 11ന് കെ.സി.
മയക്കുമരുന്ന് കേസ്; നടന് അര്ജുന് റാംപാലിന്റെ സുഹൃത്ത്.
കണ്ണൂരില്‍ കെ. സുധാകരന് എം.പി, സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. രാഹുലിെന്റ സന്ദര്‍ശനം കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ കണ്ടോന്താറും പരിസരങ്ങളും വന്‍ സുരക്ഷാവലയത്തിലായിരുന്നു.
അസുഖബാധയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയാണ് ജാനകിയമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

