Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു

Anweshanam 59 mins ago

ലയാളി പ്രേഷകൻ്റെ മനസ്സില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.

പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി. പ്രേഷകർ ആവർത്തനവിര
സതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തില്‍ മോഹൻലാല്‍ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു. ശോഭന-മോഹൻ ലാല്‍ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങള്‍ക്ക് ഏറെ കൗതുകമാണ്…കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ "ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്? ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെത്തുന്നു.

പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറില്‍ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ,,മാസ്റ്ററില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാല്‍ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ , പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ , എന്നിവരും പ്രധാന താരങ്ങളാണ്. ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങള്‍ക്ക് ഇഭണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങള്‍. എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം- കെ.വി. ആനന്ദ്. എഡിറ്റിംഗ് - എൻ.ഗോപാലകൃഷ്ണൻ. ആർട്ട് _സാബു സിറിള്‍. പ്രൊഡക്‌ഷൻ കണ്‍ട്രോളർ-0 സച്ചിദാനന്ദൻ. PRO വാഴൂർ ജോസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam