Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"അല്‍-ഭുതം" ഷോര്‍ട്ട് ഫിലിം: പ്രിവ്യൂ ഷോ നടത്തി

"അല്‍-ഭുതം" ഷോര്‍ട്ട് ഫിലിം: പ്രിവ്യൂ ഷോ നടത്തി

Anweshanam 3 weeks ago

വൈറ്റ് ഡവ് ഫിലിംസിന്റെ ബാനറില്‍, 'തോർത്ത്' എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബാലു ശ്രീധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് 'അല്‍-ഭുതം' 'ചുരുള്‍', 'കാപ്പിരി തുരുത്ത്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ ചക്രപാണി ഛായാഗ്രഹണം നിർവഹിക്കുന്നു.

തിരക്കഥ-ഭീമ കണ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിവേക് വൈദ്യനാഥൻ. സസ്പെൻസും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തില്‍ ഗോവിന്ദ് നാരായണൻ പ്രധാന കഥാപാത്ര ത്തെ അവതരിപ്പിക്കുന്നു. ഷിൻസ് ഷാൻ, ധനില്‍ കൃഷ്ണ, ജയകൃഷ്ണൻ, ബ്രയൻ, ബിലാല്‍, അക്ഷയ് എന്നിവരുള്‍പ്പെടെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

”അല്‍-ഭുതം” ഷോർട്ട് ഫിലിം

സംവിധാനം: ബാലു ശ്രീധർ.

03 ആഗസ്റ്റ് 2026, തിങ്കളാഴ്ച, രാവിലെ, 10.00 മണി, വനിതാ തീയേറ്റർ,ഇടപ്പള്ളി.

ഉല്‍ഘാടനം:- ലിസ്റ്റിൻ സ്റ്റീഫൻ.

മുഖ്യാതിഥി:-കൃഷ്ണ മൂർത്തി ഗോകുലം പ്രൊഡക്ഷൻസ്.

രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam