Dailyhunt
അമേരിക്കയ്ക്കും ഇസ്രയേലിനും 'ബിഗ് സര്‍പ്രൈസ്' വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കയ്ക്കും ഇസ്രയേലിനും 'ബിഗ് സര്‍പ്രൈസ്' വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ

Anweshanam 3 weeks ago

ശ്ചിമേഷ്യയില്‍ നിലവില്‍ സംഘർഷം തുടരുകയാണ്. ഇതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനും 'ബിഗ് സർപ്രൈസ്' വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ.

48 മണിക്കൂറിനുള്ളില്‍ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കില്‍ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ചെയ്തില്ലെങ്കില്‍ സർവ നാശം എന്ന യുഎസ് ഭീഷണി വിഡ്ഢിത്തമെന്ന് ഇറാൻ വിശേഷിപ്പിച്ചു.

നരകത്തിൻ്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും എന്നാണ് ഇറാൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ ജനറല്‍ അലി അബ്ദൊള്ളാഹി അലിബാദി ട്രംപിൻ്റെ ഭീഷണിയില്‍ പ്രതികരിച്ചത്.

ഇറാൻ്റെ മേല്‍ ഇസ്രയേലില്‍ നിന്നോ യുഎസില്‍ നിന്നോ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള ആക്രമണത്തിനും ഇരു രാഷ്ട്രങ്ങളും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അലിബാദി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam