Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെന്നൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ചെന്നൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

Anweshanam 5 years ago

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വരും മണിക്കൂറുകളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ഇന്നലെ മുതല്‍ ചെന്നൈയില്‍ കനത്ത മഴ അനുഭവപ്പെടാന്‍ കാരണം. നുംഗംബക്കം, മീനമ്ബക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങളായ മൈലാപ്പൂര്‍, എഗ്മൂര്‍,തിരുവാന്‍മിയൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam