Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

Anweshanam 5 hrs ago

എറണാകുളം ചേരാനെല്ലൂര്‍ അപകടത്തില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിലാണ് നടപടി.

ഇക്കാര്യം പരിശോധിച്ച്‌ വരുന്നതായി പൊലീസ് വ്യക്തമാക്കി. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി.2ൗേനിലവില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പതിനേഴുകാരനെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം നല്‍കണമോ എന്നതില്‍ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിനോട് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച്‌ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് എടുത്തു. ചേരാനെല്ലൂര്‍ കണ്ടെയ്നര്‍ റോഡിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്ലഡ് സാമ്പിളുകളും ശേഖരിച്ചു. ജഡ്ജിയുടെ പേരിലാണ് വാഹനം. എംവിഡി, പൊലീസ്, ഫോറെന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam