കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
അവർ "ദൈവങ്ങളോട് പോലും" നീതി കാണിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു.
ഇത്തരക്കാർക്ക് ജനങ്ങളോട് എങ്ങനെ നീതി പുലർത്താനാവും എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രം ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം നടത്താതെ ബിജെപി, സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരം പിടിച്ച് സർക്കാരുണ്ടാക്കുമെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനൊത്ത തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

