എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പി.കെ.
കൃഷ്ണദാസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു വിവാദപ്രസംഗം.
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും അതിനാല്‍ കേരളത്തില്‍ ലൗ ജിഹാദ് നടപ്പാകുമെന്നുമാണ് കൃഷ്ണദാസ് ആരോപിച്ചത്. മാർക്‌സിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും രണ്ടല്ല, ഒന്നാണെന്ന് പറയാനുള്ള ഉദാഹരണമായാണ് കൃഷ്ണദാസ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്.
കൈപ്പത്തിയില്‍ വോട്ടുചെയ്താലും അരിവാള്‍ചുറ്റിക നക്ഷത്രത്തില്‍ വോട്ടുചെയ്താലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്താൻ അനുകൂല ദേശവിരുദ്ധ സംഘടനക്ക് അവർ പിന്തുണ ആയിരിക്കുമെന്നും അതുമൂലം ഹിന്ദു, ക്രൈസ്തവ വീടുകളിലുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയായിരിക്കും കേരളത്തില്‍ നടക്കാൻ പോകുന്നത് എന്ന് കൃഷ്ണദാസ് പറയുന്നത്.

