കൊച്ചി: എറണാകുളം ജില്ലയില്‍ എന്‍ഡിഎയ്ക്ക് ആറു സീറ്റില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ട്വന്റി20 ചെയര്‍മാന്‍ സാബു എം ജേക്കബ്.
സംസ്ഥാനത്ത് 80 സീറ്റുകളില്‍ എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.
കേരളത്തില്‍ എന്‍ഡിഎ തൊട്ടുകൂടാത്തവരല്ലെന്നും സാബു ജേക്കബ് പറഞ്ഞു. ക്രിസ്ത്യാനികളെ മൈക്രോ മൈനോറിറ്റി ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി എട്ട് സീറ്റുകളിലാണ് മത്സരിച്ചത്. ആ സമയത്ത് കുന്നത്തുനാട്ടില്‍ മാത്രമാണ് പാര്‍ട്ടിക്ക് സംഘടനാ രൂപം ഉണ്ടായിരുന്നത്. എങ്കിലും പാര്‍ട്ടിക്ക് കരുത്ത് തെളിയിക്കാനായി. എന്‍ഡിഎയില്‍ ചേര്‍ന്നശേഷം പാര്‍ട്ടി ഒരു സീറ്റും ആവശ്യപ്പെട്ടില്ല.
സീറ്റ് വിഭജനം വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നായിരുന്നു ട്വന്റി 20 യുടെ നിലപാട്. ബിജെപി വിജയിച്ച നഗരസഭയായ തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി20 യ്ക്ക് നല്‍കിയത് വിജയസാധ്യത പരിഗണിച്ചാണെന്നും സാബു എം ജേക്കബ് പറഞ്ഞു.

