Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Fact Check  പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Anweshanam 3 days ago

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളെ മികച്ച മാതൃകാ സ്കൂളുകളായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം ശ്രീ.

ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്ന സംസ്ഥാനങ്ങള്‍ക്ക് പിന്നീട് അതില്‍ നിന്നും സ്വതന്ത്രമായി പിന്മാറാൻ സാധിക്കുമോ എന്നതു സംബന്ധിച്ച ചർച്ചകള്‍ കൊഴുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്‌ നിലവിലുള്ള വ്യവസ്ഥകള്‍ എന്താണെന്ന് പരിശോധിക്കാം.

കേന്ദ്ര സർക്കാരിന്റെ നയങ്ങളും കരാർ വ്യവസ്ഥകളും അനുസരിച്ച്‌ പി.എം. ശ്രീ ധാരണാപത്രം എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു സംയുക്ത നിയമ പ്രതിബദ്ധതയാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ഏകപക്ഷീയമായി കരാർ റദ്ദാക്കി പദ്ധതിയില്‍ നിന്നും പിന്മാറാൻ അനുവാദം നല്‍കുന്ന ഒരൊറ്റ വ്യവസ്ഥയോ അല്ലെങ്കില്‍ പ്രത്യേക ‘ഗ്രേസ് പിരീഡോ’ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരു സംസ്ഥാനത്തിന് പദ്ധതിയില്‍ നിന്നും പിന്മാറണമെങ്കില്‍ അല്ലെങ്കില്‍ നടപ്പിലാക്കുന്നത് താല്കാലികമായി മരവിപ്പിക്കണമെങ്കില്‍ അത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരസ്പര സമ്മതത്തോടെയാകണം. കരാർ നിയമപരമായി റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുള്ള അറിയിപ്പും വേണം. ചുരുക്കത്തില്‍ സംസ്ഥാനം തീരുമാനിച്ചാലും ഇതിന് കേന്ദ്രത്തിൻറെ സമ്മതം കൂടി അനിവാര്യമാണ്. പിൻമാറുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാനം കത്ത് നല്‍കിയാലും ഇതിൻറെ നിയമസാധുത സംബന്ധിച്ച്‌ എവിടെയും പ്രതിപാദിച്ചിട്ടില്ല. പൊതുതാത്പര്യം മുൻനിർത്തി, 30 ദിവസത്തെ മുൻകൂർ നോട്ടീസ് നല്‍കിക്കൊണ്ട് ഈ കരാർ റദ്ദാക്കാനോ അല്ലെങ്കില്‍ അവസാനിപ്പിക്കാനോ ഉള്ള പൂർണ്ണ അധികാരം ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പില്‍ (DOSE&L, MoE, GoI) നിക്ഷിപ്തമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ചുരുക്കത്തില്‍, പി.എം. ശ്രീ ധാരണാപത്രം എന്നത് നിയമപരമായി ഇരുപക്ഷത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ഔദ്യോഗികമായ റദ്ദാക്കല്‍ പ്രക്രിയയും ഇല്ലാതെ കേരളത്തിന് ഇതില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുന്നത് പ്രായോഗികമല്ല. അത്തരം ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകള്‍ പൂർണ്ണമായി നഷ്ടപ്പെടുന്നതിനും കാരണമായേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam