Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗൂഗിള്‍ പേ വഴി കൈക്കൂലി; തമിഴ്നാട്ടില്‍ പൊലീസുകാര്‍ക്കെതിരെ നടപടി

ഗൂഗിള്‍ പേ വഴി കൈക്കൂലി; തമിഴ്നാട്ടില്‍ പൊലീസുകാര്‍ക്കെതിരെ നടപടി

Anweshanam 19 hrs ago

കൈക്കൂലി വാങ്ങിയതിനും ജോലിക്കിടയില്‍ വീഴ്ച വരുത്തിയതിനും തമിഴ്നാട്ടില്‍ അഞ്ച് പൊലീസുകാർക്കു നേരെ വകുപ്പുതല നടപടി.

സസ്പെൻഷൻ മുതല്‍ പിരിച്ചുവിടല്‍ വരെയുള്ള നടപടികളാണ് പൊലീസുകാർക്ക് ലഭിച്ചത്. തിരുനെല്‍വേലി, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കു ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിനാണ് നടപടിയുണ്ടായത്. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ നടപടിയെടുത്തത്.

തിരുനെല്‍വേലി സിറ്റിയിലെ മേലപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സോർണ രാജിന് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് സസ്പെൻഷൻ ലഭിച്ചത്. വാഹന പരിശോധനയ്ക്കിടെ ഒരു ഇരുചക്ര വാഹന യാത്രക്കാരനില്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്. അതേസമയം ചെന്നൈയില്‍ പതിനായിരം രൂപയാണ് കൈക്കൂലി ചോദിച്ചത്. ബീച്ച്‌ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവരാജിനെയും കോണ്‍സ്റ്റബിള്‍ വിവേകിനെയും ആണ് ഇവിടെ സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മാധവരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

പുഴല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെതിരെ ഗുരുതരമായ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. 2024-ല്‍ അണ്ണാനഗർ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് മാരീശ്വരനെതിരെ അഴിമതി ആരോപണം ഉയർന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam