Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകള്‍ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകള്‍ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Anweshanam 13 hrs ago

ഇറാൻ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യയില്‍ നിന്ന് മടങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകള്‍ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ദക്ഷിണ ഫ്ലോറിഡയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ്, അയല്‍രാജ്യമായ ക്യൂബയില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തിയേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സദസ്സില്‍ നിന്ന് ക്യൂബയെക്കുറിച്ച്‌ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഈ വിഷയം വീണ്ടും ഉയർത്തിയത്. നമ്മള്‍ അവിടെ ചെറുതായൊന്ന് ഇറങ്ങും' - ട്രംപ് പറഞ്ഞു. 'ശരിക്കും ക്യൂബയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യാൻ പോകുന്നത് ഇതാണ്: ഇറാന്റെ കാര്യം തീർത്ത് നമ്മള്‍ തിരിച്ചുവരും. നമ്മുടെ ആ പ്രൗഢഗംഭീരമായ കപ്പലുകള്‍ ക്യൂബൻ തീരത്തുകൂടെ കടന്നുപോകും. അതിലൊന്ന് അവരുടെ തീരത്ത് നിന്ന് കഷ്ടിച്ച്‌ 50 വാര അകലെയായി നമ്മള്‍ നിർത്തിയിടും. അവർ കൈകളുയർത്തി കീഴടങ്ങും. പിന്നാലെ കാര്യങ്ങള്‍ രമ്യമായി അവസാനിപ്പിക്കാൻ നമ്മള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അങ്ങോട്ട് അയക്കും.' - ട്രംപ് പറഞ്ഞു.

റാലിയിലെ ട്രംപിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, ക്യൂബയില്‍ ഇടപെടാൻ 'ഇതാണ് പറ്റിയ സമയം' എന്ന് റൂബിയോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 'സിഐഎയുമായി രഹസ്യ സഹകരണത്തിലേർപ്പെട്ട് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണം' എന്ന് അദ്ദേഹം ക്യൂബൻ ജനതയോട് ആഹ്വാനം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam