Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

Anweshanam 4 days ago

ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം. നാവിക ഉപരോധത്തില്‍ ഇളവ് വന്നതോടെ ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി.

നേരിട്ട് ചര്‍ച്ചക്ക് തയ്യാറാവുന്നു എന്നതുകൊണ്ട് യുഎസിന്റെ എല്ലാ ഉപാധികളും അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് മുജ്തബ ഖാംനഈ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കിലും ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്.

ആദ്യത്തെ രണ്ട് മാസം കപ്പലുകള്‍ക്ക് യാതൊരു ഫീസും ഈടാക്കില്ലെന്ന വ്യവസ്ഥ തങ്ങള്‍ പാലിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. രണ്ട് മാസത്തിന് ശേഷം ഒമാനുമായി ചേര്‍ന്ന് നിശ്ചിത ഫീസ് ഈടാക്കും. സമാധാന ചര്‍ച്ചയുടെ പ്രാരംഭഘട്ടത്തിനായി യുഎസ്, ഇറാന്‍ പ്രതിനിധികള്‍ക്ക് പുറമെ മധ്യസ്ഥരായ ഖത്തര്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. രാജ്യത്തിന്റെ താത്പര്യം അടിയറവെക്കുന്ന ഒരു നിബന്ധനയും അംഗീകരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ വ്യക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam