Dailyhunt
കടുവാക്കുന്നേല്‍ കുറുവച്ചന്റെ ആദ്യ ലുക്ക് എത്തി

കടുവാക്കുന്നേല്‍ കുറുവച്ചന്റെ ആദ്യ ലുക്ക് എത്തി

Anweshanam 3 weeks ago

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചില്‍ താലൂക്കില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍.

പഴയ തലമുറക്കാര്‍ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്ത്തുകയും ചെയ്യുമ്പോള്‍ പുതുതലമുറക്കാര്‍ക്ക് കുറുവച്ചന്‍ റോള്‍ മോഡലാണ്. ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈസ്റ്റര്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്നു.

സുരേഷ് ഗോപിയാണ് കടുവാക്കുന്നേല്‍ കുറുവച്ചനെ ഭദ്രമാക്കു അത്. നീണ്ട കുരിശുള്ള ഒരു ചെയിന്‍ വായ് ക്കുള്ളില്‍ അമര്‍ത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചന്റെ ആദ്യ ലുക്ക്. എത്തിയിരിക്കുന്നത്. Though I fall…..will Rise again (വീണു പോയാലും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും. ) വിശുദ്ധ ബൈബിളിലെ മിഖായേലിന്റെ ഒരു വാക്യമാണിത്. ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. ഒരുപാട് അര്‍ത്ഥങ്ങള്‍ ഈ വാക്യത്തിനു പുറകിലുണ്ട്. ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനിടയിലെ സംഭവങ്ങളാഞ്ഞ് വലിയ സംഘര്‍ഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

വലിയ താരനിര …. വലിയ മുതല്‍മുടക്കില്‍. ഒരുങ്ങുന്നതാണ് ഈ ചിത്രം. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരണം നടന്നു.വരുന്നു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം മാസ് ആക്ഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ലാല്‍ ,കബീര്‍ ദുഹാന്‍ സിംഗ്.ചെമ്പന്‍ വിനോദ്, ജോണി ആന്റെണി ,ബിജു പപ്പന്‍, മാര്‍ട്ടിന്‍മുരുകന്‍, ജിബിന്‍ ഗോപി, സുശീല്‍ കുമാര്‍ ,പൂജപ്പുര രാധാകൃഷ്ണന്‍..മേലനാ രാജ് എന്നിവവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. എഴുപതില്‍ അധികം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

രചന – ഷിബിന്‍ ഫ്രാന്‍സിസ്
ഗാനങ്ങള്‍- വയലാര്‍ ശരത് ചന്ദ്രന്‍.
സംഗീതം – ഹര്‍ഷവര്‍ദ്ധന്‍രാമേശ്വര്‍
ഛായാഗ്രഹണം – ഷാജികുമാര്‍.
എഡിറ്റിംഗ് – ഷഫീഖ് വി. ബി.
കലാസംവിധാനം – ഗോകുല്‍ ദാസ്.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും – ഡിസൈന്‍- അനീഷ് തൊടുപുഴ.

കാസ്റ്റിംഗ് ഡയറക്ടര്‍ – ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്‍. ദീപക് നാരായണ്‍ ‘
കോ-പ്രൊഡ്യൂസേഴ്‌സ് – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍
എക്‌സിക്കുട്ടീവ് – പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി.
പ്രൊഡക്ഷന്‍ മാനേജര്‍ – പ്രഭാകരന്‍ കാസര്‍കോഡ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – നന്ദു പൊതുവാള്‍ ബാബു രാജ്മനിശ്ശേരി’
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ദു പനക്കല്‍
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
പി.ആര്‍.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ റോഷന്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam