Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്യാണ്‍ സില്‍ക്ക്‌സിന്റെ ഓണം ഓഫര്‍ തട്ടിപ്പ്: പകല്‍ കൊള്ളയ്ക്ക് തുറന്നു വെച്ചിരിക്കുന്നത് ആലപ്പുഴയില്‍

കല്യാണ്‍ സില്‍ക്ക്‌സിന്റെ ഓണം ഓഫര്‍ തട്ടിപ്പ്: പകല്‍ കൊള്ളയ്ക്ക് തുറന്നു വെച്ചിരിക്കുന്നത് ആലപ്പുഴയില്‍

Anweshanam 2 weeks ago

കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികളെ ആകെ പറ്റിച്ച്‌ കാശുണ്ടാക്കാന്‍ തട്ടിപ്പിന്റെ ഓണം ഓഫറുമായി ഇറങ്ങിയ കല്യാണ്‍ സില്‍ക്ക്‌സിന്റെ തട്ടിപ്പ് കൈയ്യോടെ പൊക്കി.

ആലപ്പുഴയില്‍ തുടങ്ങിയ കല്യാണ്‍ സില്‍ക്ക്‌സാണ് തുണിക്കട്ടവടത്തില്‍ തട്ടിപ്പിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച്‌ കസ്റ്റമറെ മുഴുവന്‍ തേച്ചത്. വാങ്ങിവരെ എല്ലാം വസൂലാക്കി കല്യാണ്‍ സില്‍ക്ക്‌സ് പണം വാരിയപ്പോള്‍ ഓണക്കോടി വാങ്ങിയ ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. തട്ടിപ്പിന്റെ കല്യാണ്‍ മുഖം തുറന്നു കാട്ടിക്കൊണ്ട് ഒരു വീട്ടമ്മ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റു ചെയ്തതോടെ കല്യാണിന്റെ തട്ടിപ്പ് നാട്ടുകാരറിഞ്ഞു. ഓഫര്‍ പ്രൈസ് എന്ന് സെറ്റ് സാരിയും മറ്റു തുണിത്തരങ്ങളും വില്‍പ്പന നടത്തിയതു വഴിയാണ് കല്യാണ്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്.

ഓഫറില്‍ 650 രൂപയും 500 രൂപയുമെന്നൊക്കെ പറഞ്ഞ് വില്‍ക്കുന്ന സാരിക്കും മറ്റു തുണിത്തരങ്ങള്‍ക്കും കസ്റ്റമര്‍ ബില്ലില്‍ എത്തുമ്പോള്‍ അത് 4000,5000 രൂപയുടേതായി മാറും. ബില്ലിട്ട് ക്യാഷ് കൊടുക്കുമ്പോള്‍ തര്‍ക്കിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതോടെ കസ്റ്റമര്‍ പെടും. തിരക്കിനിടയില്‍ ആരും കൂടിയ ബില്ല് ശ്രദ്ധിക്കില്ല എന്ന കൊള്ളക്കാരുടെ തന്ത്രമാണ് കല്യാണ്‍ സില്‍ക്ക്‌സ് ഉടമകള്‍ കസ്റ്റമറോട് എടുക്കുന്നത്. സെറ്റ്‌സാരി വാങ്ങി കബളിപ്പിക്കപ്പെട്ട വീട്ടമ്മയാണ് ഇന്‍സ്റ്റയില്‍ സ്‌റ്റോറി പോസ്റ്റു ചെയ്തിരിക്കുന്നത്. അവര്‍ കടയില്‍വെച്ച്‌ വില ചോദിച്ചപ്പോള്‍ 650 ആണെന്നു പറഞ്ഞു. ആ തുണിയും ഓഫറിലാണെന്നു പറഞ്ഞ് മറ്റു കുറച്ചു തുണികളും വാങ്ങി. എന്നാല്‍, ബില്ല് കണ്ട് വീട്ടമ്മ ഞെട്ടി.

എന്നാല്‍, വീട്ടിലെത്തി തുണി പരിശോധിച്ചപ്പോഴാണ്, ഓഫര്‍ പ്രൈസ് പറഞ്ഞിരുന്ന തുണിയുടെ ഉള്‍വശത്ത് കല്യാണിന്റെ ലേബല്‍ ഒട്ടിച്ച പ്രൈസ് ടാഗ് കണ്ടത്. ഇതില്‍ 4940 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇങ്ങനെ വസ്ത്രങ്ങളുടെ ഉള്ളില്‍ കസ്റ്റമര്‍ക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ പ്രൈസ് ടാഗ് ഒട്ടിച്ചു വെച്ച ശേഷം കൗണ്ടറില്‍ വെച്ച്‌ ഓഫര്‍ പ്രൈസ് പറയും. ഇത്‌കേട്ട് തുണിവാങ്ങിക്കൂട്ടും. എന്നിട്ട് ബില്ലിംഗ് സെക്ഷനില്‍ എത്തുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. 650 രൂപയുടെ തുണിക്ക് ഇട്ടിരിക്കുന്ന വില 3030 രൂപയാണ്. ഇങ്ങനെ എല്ലാ കസ്റ്റമറെയും നാലിരട്ടി വിലയിട്ട് ഊറ്റിയെടുക്കുകയാണ് കല്യാണ്‍ സലി#ക്ക്‌സ് ചെയ്യുന്നത്.

ഇതിനെതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസ് കൊടുക്കാനാണ് കസ്റ്റമര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ആലപ്പുഴയില്‍ മാത്രം ഇത്രവലിയ തട്ടിപ്പു നടത്തുന്ന കല്യാണ്‍ സില്‍ക്ക്‌സ്, തങ്ങളുടെ മറ്റ് ജില്ലകളിലെ ഷോറൂമുകള്‍ വഴി എത്ര വലിയ തട്ടിപ്പായിരിക്കും നടത്തി വരുന്നതെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. കൗണ്ടറില്‍ ഒരു വില പറയുകയും ബില്ലിടുമ്പോള്‍ രഹസ്യമായി ടാഗ് ചെയ്തിരിക്കുന്ന പ്രൈസ് വാങ്ങുകയും ചെയ്യുന്ന ചതിയുടെ കച്ചവടമാണ് കല്യാണ്‍ സില്‍ക്ക്‌സ് കേരളത്തിലാകെ ഈ ഓണക്കാലത്ത് നടത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam