Dailyhunt
'കാഫിര്‍' സ്ക്രീൻഷോട്ട് കേസില്‍ നിഷ്പക്ഷവും യഥാര്‍ത്ഥവുമായ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍

'കാഫിര്‍' സ്ക്രീൻഷോട്ട് കേസില്‍ നിഷ്പക്ഷവും യഥാര്‍ത്ഥവുമായ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍

Anweshanam 5 days ago

'കാഫിർ' സ്ക്രീൻഷോട്ട് കേസില്‍ നിഷ്പക്ഷവും യഥാർത്ഥവുമായ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍ എംപി. സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കെപിസിസി പ്രസിഡന്റ് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം തങ്ങളുടെ രക്തസാക്ഷി ഫണ്ടിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ജനങ്ങളോട് മറുപടി പറയേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നുണ്ടെന്നും ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിയല്ല കോണ്‍ഗ്രസെന്നും ഷാഫി പറഞ്ഞു. എല്‍ഡിഎഫ് ഭരണം അവസാനിക്കാൻ പോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam