Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാര്‍ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Anweshanam 6 hrs ago

പ്രമുഖ തമിഴ് സിനിമാതാരം അജിത് കുമാർ ഓടിച്ച കാർ യൂറോപ്പില്‍ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടയില്‍ അപകടത്തില്‍പ്പെട്ടു.

ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ പ്രമുഖ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു സംഭവം.

മത്സരത്തിനിടയില്‍ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പരിക്കുകളേല്‍ക്കാതെ താരം അത്ഭുതകരമായി രക്ഷപ്പെട്ടു.

റേസിംഗ് ട്രാക്കുകളില്‍ വച്ച്‌ അജിത് കുമാറിന് ഇത്തരമൊരു അപകടം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. ഇതിനുമുൻപും അദ്ദേഹം നിരവധി അപകടങ്ങളെ പരിക്കുകളില്ലാതെ അതിജീവിച്ചിട്ടുണ്ട്. 2025ല്‍ ഇറ്റലിയില്‍ നടന്ന ജി ടി4 യൂറോപ്യൻ സീരീസിനിടയിലും, സ്പെയിനിലെ വലൻസിയയില്‍ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ചിനിടയിലും അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ പെട്ടിരുന്നു. കൂടാതെ 24 എച്ച്‌ ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയില്‍ തന്റെ പോർഷെ കാർ തകർന്നിട്ടും പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam