Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് നിയമലംഘനം': മനുഷ്യാവകാശ കമ്മീഷൻ

'കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് നിയമലംഘനം': മനുഷ്യാവകാശ കമ്മീഷൻ

Anweshanam 3 weeks ago

കെഎസ്‌ആർടിസി ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിള്‍ 300 എ യുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥ തലത്തില്‍ ഉടൻ ഇടപെടല്‍ നടത്തണം.

ഇതിനായി ഗതാഗതവകുപ്പ് സെക്രട്ടറി, കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ, ലോ ഓഫീസർ, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നും ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ഈ യോഗത്തിന്റെ തീരുമാനം അനുസരിച്ചുള്ള നിർദ്ദേശങ്ങള്‍ കാലതാമസം കൂടാതെ രേഖാമൂലം ഗതാഗത വകുപ്പ് സെക്രട്ടറി കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർക്ക് നല്‍കണം. നിർദ്ദേശങ്ങള്‍ എം ഡി കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയുടെയോ കെഎസ്‌ആർടിസി എംഡിയുടെയോ തീരുമാനത്തില്‍ പരാതി ഉണ്ടെങ്കില്‍ പരാതിക്കാർക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കണമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

ക്രമരഹിതമായ ശമ്പള വിതരണം, ഡി എ നിഷേധം, ജീവനക്കാരില്‍ നിന്ന് റിക്കവറി നടത്തിയ എൻ പി എസ് തുക അടയ്ക്കാതിരിക്കുക, എൻ പിഎസ് പെൻഷനിലെ അനിശ്ചിതത്വം, പി എഫ് തുക വൈകിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ജീവനക്കാരുടെ സംഘടനാ നേതാവ് എസ് അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam