Monday, 20 Jan, 7.36 am Anweshanam

ലേറ്റസ്റ്റ് ന്യൂസ്‌
കേരളാ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് രാവിലെ ഒന്‍പതിന് ചേരും. നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കാനും തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കാനുമായിട്ടാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്.

30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Anweshanam
Top