Monday, 12 Feb, 7.55 am Anweshanam

ലേറ്റസ്റ്റ് ന്യൂസ്‌
കൊയിലാണ്ടിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി നഗരസഭാ പരിധിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയില്‍ ആര്‍എസ്‌എസ്- സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയടക്കം ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

പുളിയഞ്ചേരി വായനാശാലയില്‍ ഇരുന്നവര്‍ക്കാണ് വെട്ടേറ്റത്. കെ.ടി സിജേഷ്, കെ.ടി രാജന്‍, കെ.ടി അച്ചുതന്‍, ബിജു, വിവേക്, ബിനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ കൃഷ്ണന്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Anweshanam
Top