Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
KSRTCയിലും ആര്‍ത്തവാവധി; വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

KSRTCയിലും ആര്‍ത്തവാവധി; വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

Anweshanam 2 weeks ago

സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ ജോലി ചെയ്യുന്ന വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

വനിതാ കണ്ടക്ടർമാർ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. ആർത്തവാവധി സംബന്ധിച്ച്‌ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർത്തവസമയങ്ങളില്‍ ദീർഘനേരം നിന്നും നടന്നു ജോലി ചെയ്യേണ്ടി വരുന്നത് ശാരീരികമായി ബാധിക്കുന്നുവെന്ന് ഹർജിക്കാർ കോടതിയില്‍ പറഞ്ഞു. ‌

വൃത്തിയുള്ള ശുചിമുറി പോലും ലഭിക്കാത്തത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു. പല കെഎസ്‌ആർടിസി ഡിപ്പോകളിലും ശുചിത്വമുള്ള ശൗചാലയങ്ങള്‍, ആവശ്യത്തിന് വിശ്രമമുറികള്‍, ആർത്തവ മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയുടെ അഭാവമുണ്ടെന്നും ഈ സാഹചര്യങ്ങള്‍ വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്തെ ജോലിയെ കൂടുതല്‍ പ്രയാസകരമാക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു.

Story Highlights : High Court directs consideration of menstrual leave for female conductors in KSRTC

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam