കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ജയകുമാരിയുടെ ഇളയ മകള്‍ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് എട്ടില്‍ചിറ വീട്ടില്‍ ജോജി ജോസഫ് (30) ആണ് പ്രതി. കൃത്യം നടത്തിയ ശേഷം ഒളിവില്പോയ പ്രതിയെ ഉച്ചയ്ക്ക് രണ്ടരയോടെ ചേർത്തല എസ് എൻ കോളജിന് സമീപത്തുവെച്ച് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നുവർഷം മുൻപായിരുന്നു അർച്ചനയും ജോജിയും തമ്മിലുള്ള പ്രണയവിവാഹം. ദമ്പതികള്‍ക്കൊരു കുഞ്ഞുണ്ട്. ജോജിയുടെ ഉപദ്രവത്തെത്തുടർന്ന് രണ്ടുമാസം മുൻപ് അർച്ചന സ്വന്തം വീട്ടിലേക്ക് വരികയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അന്ന് ഒത്തുതീർപ്പിലെത്തി മടങ്ങിയെങ്കിലും ഉപദ്രവം തുടർന്നതോടെ കഴിഞ്ഞ 19ന് കുഞ്ഞുമായി വീണ്ടും സ്വന്തം വീട്ടിലെത്തി നൂറനാട് പോലീസില്‍ പരാതി നല്‍കി.

