Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ എടുത്തത് മൊബൈല്‍ ക്യാമറ വെച്ച്‌

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ എടുത്തത് മൊബൈല്‍ ക്യാമറ വെച്ച്‌

Anweshanam 2 weeks ago

കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച്‌ ആളുകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ രണ്ട് ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റിലായി.

കൊളംബോയിലെ നരഹെന്‍പിറ്റയിലെ ഹോട്ടലിലായിരുന്നു സംഭവം. കേസില്‍ രണ്ട് കളിക്കാര്‍ക്കും 1564 ഡോളര്‍ (ഏകദേശം 1,48,000-ത്തില്‍ അധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയ കോടതി വ്യക്തിഗത ജാമ്യത്തില്‍ വിട്ടയച്ചതായി ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ പ്രാഥമിക വാദം കേള്‍ക്കുന്നതിനായി ആലുവ്‌കേഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ മെയ് 25 ന് ഹാജരാകണം.

രഹസ്യമായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാപിച്ച്‌ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയാണെന്ന് ഹോട്ടലിലെ സ്ത്രീകളാണ് പരാതിപ്പെട്ടത്. പരാതി ലഭിച്ചതോടെ താരങ്ങളെ ഇരുവരെയും ശ്രീലങ്കയിലെ ലോക്കല്‍ പോലീസായ നരഹെന്‍പിറ്റ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പകര്‍ത്തപ്പെട്ടെന്ന് പറയുന്ന വീഡിയോകളില്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് ലോക്കല്‍ പോലീസിനെ ഉദ്ധരിച്ച്‌ ശ്രീലങ്കന്‍ പോലീസ് അറിയിച്ചു.

അതേ സമയം ശ്രീലങ്ക ക്രിക്കറ്റ് (എസ്.എല്‍.സി) അധികാരികള്‍ സ്വന്തം നിലക്ക് ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെ ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ ഈ സംഭവത്തില്‍ കൗമാരതാരങ്ങള്‍ക്കെതിരെ ആര് നടപടിയെടുക്കുമെന്നത് ചോദ്യ ചിഹ്നമാണ്.

Story Highlights: Sri Lanka U-19 Cricketers Arrested

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam