പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നടത്തിയ വിവാദ അനൗണ്‍സ്മെന്റില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ടി.പി.
രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.
യുഡിഎഫ് നല്‍കിയ പരാതിയെത്തുടർന്ന് വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നല്‍കിയത്. 'സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളില്‍ കയറി പറയുന്നു' എന്ന രീതിയില്‍ പ്രചാരണ വാഹനത്തില്‍ നിന്ന് അനൗണ്‍സ്മെന്റ് ഉയർന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
മതസ്പർദ്ധ വളർത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയിലെ 'കാഫിർ' വിവാദത്തിന് സമാനമായ രീതിയില്‍ പേരാമ്പ്രയിലെ മതസൗഹാർദ്ദം തകർക്കാൻ ഇടതുമുന്നണി ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ മണ്ഡലത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും യുഡിഎഫ് ആരോപിച്ചു.

