Dailyhunt
മണലൂര്‍ മണ്ഡലത്തിലും വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണം

മണലൂര്‍ മണ്ഡലത്തിലും വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണം

Anweshanam 1 week ago

ണലൂർ മണ്ഡലത്തിലും വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണം. വിതരണത്തിനായി തയ്യാറാക്കിയ 1500ലധികം കിറ്റുകളാണ് കണ്ടെത്തിയത്.

വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയ്യാറാക്കി വച്ചിരുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്നലെ തൃശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റിലും ബി ജെ പി യുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്തിരുന്നു.

അതേ തുടർന്ന് സ്ഥാപനം പൊലീസെത്തി പൂട്ടിക്കുകയും വിതരണം ചെയ്തവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിലാണ് കേസെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam