Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മണ്ണിനെയും , മനുഷ്യനെയും ഒന്നായ് സ്നേഹിച്ച രാജപ്പൻ സര്‍ വിട വാങ്ങി.

മണ്ണിനെയും , മനുഷ്യനെയും ഒന്നായ് സ്നേഹിച്ച രാജപ്പൻ സര്‍ വിട വാങ്ങി.

Anweshanam 3 weeks ago

ല്ലാവരോടും സ്നേഹം മാത്രം പുലർത്തി നാടിന്റെ പ്രിയങ്കരനായ ജി.രാജപ്പൻ നായർ (വാത്തി വീട്)(85) ഓർമ്മയായി. അദ്ധ്യാപകൻ, എഴുത്തുകാരൻ , പ്രഭാഷകൻ, കർഷകൻ, സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥി, അങ്ങനെ ഏറെ വേഷ പകർച്ചകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

മനുഷ്യ സ്നേഹി ,അതാണ് രാജപ്പൻസറിന് ഏറെ യോജിക്കുക. ജാതി – മത – സമുദായ ചിന്തയില്ലാതെ മുഴുവൻ മനുഷ്യനെയും അദ്ദേഹം ചേർത്ത് പിടിച്ചു. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ തന്റെ മക്കളെയും അദ്ദേഹം പഠിപ്പിച്ചു. ഒരാളുടെ മുഖത്ത് നോക്കി ചിരിക്കാൻ പോലും അയാളുടെ ജാതി തിരയുന്ന നാട്ടില്‍, രാജപ്പൻ സർ എല്ലാവരെയും
മിത്രങ്ങായി കണ്ടു.

അവരില്‍ ഒരാളായ് ജീവിച്ചു. അത് വിശാലമായ വലിയ മനസിന് മാത്രം കഴിയുന്നതാണ്. സൗഹൃദത്താല്‍ വലിയ സമ്പന്നനായിരുന്നു അദ്ദേഹം. സവർണ്ണ മനോഭാവക്കാർക്കിടയില്‍ അദ്ദേഹം ലളിതമായി ജീവിച്ചു. ‘ജാതി ചിന്ത പുലർത്താതെ’ മനുഷ്യനെ മനുഷ്യനായ് സ്നേഹിക്കാൻ പഠിപ്പിച്ചു. സമൂഹത്തെ സ്നേഹത്തോടെ കാണാൻ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ലളിത സുന്ദര ജീവിതം പലപ്പോഴും വിമർശിക്കപ്പെട്ടും. ധാരാളം വായിച്ചു. പുസ്തകങ്ങളെ സ്നേഹിച്ചു. പുസ്തങ്ങളെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിച്ചു. അവരെ വായിപ്പിക്കാൻ പരിശിലിപ്പിച്ചു. മാതൃകാ അദ്ധ്യാപകനായ് വിരമിച്ചു. മണ്ണിനെ സ്നേഹിച്ച മികച്ച കർഷകനായ്. വ്യാപരിച്ച സർവ്വ രംഗത്തും വ്യക്തിമുദകള്‍ ചാർത്തി.വിവിധ വിഷയങ്ങളില്‍ പുസ്തങ്ങള്‍ എഴുതി.

അദ്ദേഹത്തിന്റെ ചെറുകഥകള്‍ സമാഹരിച്ച്‌ ഒരു പുസ്തം പ്രസിദ്ധീകരിച്ചു.ആ ആദ്യ പുസ്തം ഞാനാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് വേറെയും കൃതികള്‍ അദ്ദേഹം രചിച്ചു. മാതൃകാ ജീവിതം ബാക്കിയാക്കി രാജപ്പൻ സാറ് വിടവാങ്ങി. ആ ഓർമ്മകള്‍ക്ക് മുന്നില്‍
കണ്ണീർ പ്രണാമം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam