പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഉത്തർപ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദർശനം നടത്തും. വാരാണസിയില്‍ പുതുതായി നിർമ്മിച്ച വസ്ത്രനിർമാണ യൂണിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് നമോ ഘട്ടില്‍ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ 94-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിങ്സ് ഓവർ ഗംഗാസ് വ്യോമപ്രദർശനത്തിലും അദ്ദേഹം പങ്കാളിയാകും.
വാരാണസിയിലെ പരിപാടികള്‍ക്ക് ശേഷം ഒഡീഷയിലെ ഭുവനേശ്വറിലെത്തുന്ന പ്രധാനമന്ത്രി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗ്രീൻഫീല്‍ഡ് ഡാറ്റാ സെന്ററും സൈബർ സുരക്ഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ സാമ്പത്തിക മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കുന്നതിനുമായാണ് ഈ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

