Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നരേന്ദ്ര മോദിയുടെ ചിത്രം വച്ച്‌ ദുര്‍മന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

നരേന്ദ്ര മോദിയുടെ ചിത്രം വച്ച്‌ ദുര്‍മന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

Anweshanam 9 hrs ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച്‌ ദുർമന്ത്രവാദം. പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സൈബർ സെല്ലുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളും സാക്ഷികളേയും വിസ്തരിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദോരീഘട്ടില്‍ സരയു നദിക്കരയില്‍ ശ്മശാനത്തിലാണ് ദുർമന്ത്രവാദം നടത്തിയതായി കണ്ടെത്തിയത്.

ചരട് കെട്ടിയ നാല് തേങ്ങയും സൂചി കുത്തിയ ഒൻപത് ചെറുനാരങ്ങയും മോദിയുടെ ചിത്രത്തില്‍ വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ കേസെടുത്ത നടപടിയെ പരിഹസിച്ച്‌ എഎപി രംഗത്തെത്തി. കുറ്റകൃത്യങ്ങള്‍ തടയാതെ മന്ത്രവാദം പിടിക്കാൻ നടക്കുകയാണ് യോഗിയുടെ പൊലീസെന്ന് എഎപി പരിഹസിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam