Dailyhunt
നെടുമങ്ങാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു

നെടുമങ്ങാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു

Anweshanam 2 weeks ago

തിരുവനന്തപുരം നെടുമങ്ങാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ രണ്ടുപേർക്ക് പരിക്കേറ്റു.

താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഷാജഹാനും മകന്‍ നിഹാസിനും പരിക്കേറ്റു. ഷാജഹാന് ഇരുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റു. നിഹാസിന് തലയ്ക്കാണ് പരിക്കേറ്റത്.

ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം. ഉപയോഗിക്കാതെ വെച്ചിരുന്ന പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam