നേമത്തു ബിജെപി പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി മദ്യവും പണവും ഒഴുക്കുന്നുവെന്ന് സിപിഎം. എല്‍ഡിഎഫ് സ്ഥാനാർഥി വി.
ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ജയില്‍ കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍നിന്ന് മദ്യം പിടിച്ചെടുത്തതായും 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയതെന്നും ജയില്‍കുമാർ ആരോപിച്ചു.
അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കില്‍ പ്രവർത്തകർ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ പണവും മദ്യവും ഒക്കെ നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.

