Thursday, 16 Sep, 7.56 am Anweshanam

ടോപ്പ് ന്യൂസ്
നിരോധിത വസ്തുക്കള്‍ ജയിലില്‍ എത്തുന്നതില്‍ ജീവനക്കാര്‍ക്ക് താക്കീത്

തിരുവനന്തപുരം: നിരോധിത വസ്തുക്കള്‍ ജയിലില്‍ കൊണ്ടുവരുന്നതിന് ജീവനക്കാര്‍ക്ക് താക്കീതുമായി സംസ്ഥാന ജയില്‍ മേധാവി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച്‌ സര്‍ക്കുലര്‍ അയക്കും. വിയ്യൂര്‍ ജയിലിലെ കുറ്റവാളികളുടെ ഫോണ്‍ വിളി വിവാദമായ സാഹചര്യത്തില്‍ ജയില്‍ ഡി.ജി.പി. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇന്നലെ നടത്തിയ പരിശോധനക്ക് ശേഷമാണ് തീരുമാനം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിക്കാനിരിക്കെയായിരുന്നു ഇന്നലെ ജയില്‍ മേധാവിയുടെ നേരിട്ടത്തിയുള്ള പരിശോധന നടന്നത്. സെന്‍ട്രല്‍ ജയിലിലെ കൂറ്റവാളികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ മുതല്‍ ലഹരി വസ്തുക്കള്‍ വരെ കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് ജയില്‍ ഡിജിപി യുടെ താക്കീത്.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച്‌ സര്‍ക്കുലര്‍ അയക്കാനാണ് തീരുമാനം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Anweshanam
Top