ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കു പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തില്‍ പൈലറ്റിനെ കുത്തിപ്പരുക്കേല്‍പിച്ച സഹപൈലറ്റിനെ ഇസ്രയേല്‍ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
നിലവില്‍ യുഎഇയിലാണ് ഇയാളുള്ളത്. സംഭവത്തിനു പിന്നാലെ യുഎഇയില്‍നിന്ന് ഇസ്രയേലിലേക്കുള്ള വാണിജ്യ വിമാന സർവീസുകള്‍ നിർത്തിവച്ചു.
ഇതോടെ അവിടെ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ ഇസ്രയേല്‍ പ്രത്യേക വിമാന സർവീസുകള്‍ ആരംഭിച്ചു.
പ്രതിയായ സഹപൈലറ്റ് ആരുടെയെങ്കിലും ആജ്ഞാനുസരണമാണോ പ്രവർത്തിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.
സംഭവത്തിനു പിന്നില്‍ ഇറാനാണെന്നു തെളിഞ്ഞാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംഭവത്തിനുപിന്നില്‍ ഇസ്രയേലിന്റെ ഗൂഢാലോചനയാണെന്നും പുതിയ സൈനിക ഏറ്റുമുട്ടലിനു വഴിയൊരുക്കാനാണ് ശ്രമമെന്നും ഇറാൻ ആരോപിച്ചു.

