പാലക്കാട് ശോഭാ സുരേന്ദ്രൻ പണം നല്‍കി വോട്ടർമാരെ സ്വാധിനിച്ചു എന്ന വിഷയത്തില്‍ പ്രതികരിച്ചു വടകര എം.പി ഷാഫി പറമ്പില്‍.
ശോഭ സുരേന്ദ്രനെ തിരഞ്ഞെടുപ്പില്‍ അയോഗ്യയാക്കണമെന്ന് ഷാഫി മാധ്യമങ്ങളോടായി പറഞ്ഞു.
അതോടൊപ്പം പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു. അതോടൊപ്പം പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണോ എന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നല്‍കേണ്ടി വരുന്നു അത് പരാജയം സമ്മതിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യം ഭരിക്കുന്ന ഒരു പാർട്ടി ജനങ്ങള്‍ക്കും ജനാധിപത്യത്തിനും പുല്ല് വില കല്‍പിക്കുകയാണ് എന്നും മൂന്നും നാലും അഞ്ചും വണ്ടിയില്‍ വന്നാണ് സ്ഥാനാർഥി തന്നെ വോട്ടർമാർക്ക് പണം നല്‍കിയത്, ഇതുകൊണ്ട് പാലക്കാടിനെ പിടിക്കാനാവുമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും ഷാഫി പറഞ്ഞു.

