Dailyhunt
പണത്തിന് പിന്നാലെ സാരിയും; പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം

പണത്തിന് പിന്നാലെ സാരിയും; പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം

Anweshanam 3 weeks ago

പാലക്കാട് വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി സ്ഥാനാർഥി പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ സാരിയും വിതരണം ചെയ്തുവെന്ന് ആരോപണം.

പിരായിരിയില്‍ ബി.ജെ.പി പ്രവർത്തകർ വീടുകളിലെത്തി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

നേരത്തെ, ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആരോപണം ഉയര്‍ന്നത്. തോല്‍വി ഭയന്ന് ബിജെപി വോട്ടർമാരെ സ്വാധിനിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എം.ആര്‍ റസാഖ് പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam