വാഷിങ്ടണ്‍: ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. വ്യാഴാഴ്ച നടന്ന കമല-മോദി കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടത്.
പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിനോട് യു.എസ് വൈസ് പ്രസിഡന്‍റ് യോജിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകര ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും കമല ഹാരിസ് വ്യക്തമാക്കി.
ത്രിദിന സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ മോദി വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍സമയം മൂന്നരയോടെയാണ് എയര്‍ ഇന്ത്യ-വണ്‍ വിമാനത്തില്‍ മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്ര്യൂസ് വ്യോമതാവളത്തില്‍ ഇറങ്ങിയത്. യു. എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ടി.എച്ച്. ബ്രയാന്‍ മക്കിയോണ്‍, ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു തുടങ്ങിയവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.

