Sunday, 19 Jan, 10.48 pm Anweshanam

ലേറ്റസ്റ്റ് ന്യൂസ്‌
ഫുട്‌ബോള്‍ മ​ത്സ​ര​ത്തി​ന് മുന്‍പ് ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്

നൂ​റ​ണി: പാ​ല​ക്കാ​ട് നൂ​റ​ണി​യി​ല്‍ ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ന് മു​ന്പ് ഗാ​ല​റി ത​ക​ര്‍​ന്ന് വീ​ണ് നാ​ല്‍​പ്പ​ത്ത​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അ​ന്ത​രി​ച്ച ഫു​ട്‌​ബോ​ള്‍ താ​രം ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ന​ട​ത്തി​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മൈ​താ​ന​ത്തി​ന്‍റെ കി​ഴ​ക്കു വ​ശ​ത്തെ ഗാ​ല​റി​യാ​ണ് ത​ക​ര്‍​ന്ന​ത്.

വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരം തുടങ്ങാന്‍ എട്ട് മണിവരെ നീണ്ടുപോയി. തുടര്‍ന്ന് മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പായി ഗാലറി തകര്‍ന്നു വീഴുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.

കൂടുതല്‍ പേര്‍ ഉളളില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Anweshanam
Top