Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രഭാസ് ചിത്രത്തിന്റെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം

പ്രഭാസ് ചിത്രത്തിന്റെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം

Anweshanam 2 weeks ago

തെലുങ്ക് സൂപ്പർ താരം പ്രഭാസ് നായകനാകുന്ന 'ഫൗസി' എന്ന ചിത്രത്തിന്റെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.

അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു. ഹൈദരാബാദിനടുത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.

'ഫൗസി' സിനിമാ യൂണിറ്റിലെ അംഗങ്ങള്‍ റാമോജി ഫിലിം സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്ന ഒരു പ്രൊഡക്ഷൻ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ള പൂർമെറ്റിന് സമീപം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ഡിവൈഡർ ബ്ലോക്കുകളില്‍ ഇടിച്ചതായാണ് വിവരം. റാമോജി ഫിലിം സിറ്റിയില്‍ നിന്ന് ഏതാനും കിലോമീറ്റർ അകലെ വെച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ മരിച്ചതാരെന്ന് വ്യക്തമായിട്ടില്ല. അഞ്ചോളം പേർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നത്. സിനിമാ ചിത്രീകരണം എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam