ഹൈദരാബാദില്‍ സ്ത്രീധനപീഡനത്തെ തുടർന്ന് സോഫ്റ്റ്വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിക യാദവാണ് (26) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
സംഭവത്തില്‍ യുവതിയുടെ ഭർത്താവ് മധ്യപ്രദേശ് സ്വദേശിയായ നീരജ് ബൻസാലിന്റെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2020ലാണ് ഇഷികയും നീരജും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 6 വർഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ 2026 ഫെബ്രുവരി 20ന് വിവാഹിതരാകുന്നത്. രണ്ടുപേരും സോഫ്റ്റ് വെയർ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.
എന്നാല്‍ കുറച്ചു ദിവസങ്ങളായി നീരജ് സ്ത്രീധനം കൂടുതല്‍ വേണം എന്ന് ആവശ്യപ്പെട്ടു ഇഷികയുമായി നിരന്തരം തർക്കങ്ങള്‍ ആയിരുന്നു. തുടർന്നാണ് ഇവർ താമസിക്കുന്ന മിയാപൂർ ഏരിയയിലേ വീട്ടിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ഇഷികയെ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

