'പുഞ്ചപ്പാടത്തെ' എന്ന് തുടങ്ങുന്ന 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് റിലീസ് ചെയ്തു

Tuesday, 25 Jul, 4.05 am

'മെല്ലെ'യിലെ രണ്ടാമത്തെ സോംഗ് വീഡിയോ റിലീസ് ചെയ്തു.'പുഞ്ചപ്പാടത്തെ' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് വിജയ് ജേക്കബ് ഈണം പകര്‍ന്നിരിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്ക്കര്‍ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.