Dailyhunt
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി

Anweshanam 3 weeks ago

ണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. കണ്ണൂരില്‍ നടന്ന വാർത്താസമ്മേളനത്തില്‍ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകള്‍ നിർമ്മിച്ച്‌ നല്‍കിയതായും, നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിനും മുൻഗണന നല്‍കിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam