റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ലോ-ബേണ്‍ സസ്പെൻസ് ത്രില്ലർ 'ചേര' ഉടൻ തിയേറ്ററുകളിലെത്തുന്നു.
ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നജീം കോയയും ലിജിൻ ജോസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. റോഷൻ മാത്യുവിനും നിമിഷ സജയനും പുറമെ പ്രശസ്ത തെന്നിന്ത്യൻ താരം ഗുരു സോമസുന്ദരം, ലെന, ടിനി ടോം, പ്രമോദ് വെളിയനാട്, സജിൻ ചെറുകയ്യില്‍, ശാരിക, ഡോ. രാജേഷ് രാജു ജോർജ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ലൈൻ ഓഫ് കളേഴ്സ്, ക്ലാൻ ആർ എന്നീ ബാനറുകളില്‍ എം.സി. അരുണും ഡോ. രാജേഷ് രാജു ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവപ്രസാദ് ശിവമിത്ര, രതീഷ് സുകുമാരൻ എന്നിവരാണ് സഹനിർമ്മാതാക്കള്‍. സലുട്ടനും ബിനു കുമാറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്ന ചിത്രം സാങ്കേതിക മികവിലും ശ്രദ്ധേയമാണ്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഷബാസ് അമീനും അജോയ് ജോസും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈൻ എം. ബാവയും മേക്കപ്പ് രതീഷ് അമ്പാടിയും വസ്ത്രാലങ്കാരം അരുണ്‍ മനോഹറുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ശബ്ദമിശ്രണത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ധനുഷ് നായനാരും സൗണ്ട് മിക്‌സിംഗ് വിഷ്ണു സുജാതനുമാണ് നിർവ്വഹിക്കുന്നത്.
സുനില്‍ കാരിയാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായും സേതു അടൂർ പ്രോജക്‌ട് ഡിസൈനറായും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സങ്കീർണ്ണമായ പ്രമേയവും മികച്ച പ്രകടനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലറാകും 'ചേര' എന്നാണ് സൂചന.

