Dailyhunt
സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;പൂതൃക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;പൂതൃക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

Anweshanam 3 weeks ago

കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസുമായുള്ള പണമിടപാടാണെന്ന ട്വന്റി 20 പാര്‍ട്ടി ആരോപണത്തില്‍ പ്രതികരിച്ച്‌ പൂജ ജോമോന്‍.

തന്റെ പേരിലുള്ള സഹകരണ ബാങ്കിലെ വായ്പ കോണ്‍ഗ്രസ് അടച്ചുതീര്‍ക്കുമെന്ന ഡീലുണ്ടെന്ന ട്വിന്റി 20യുടെ ആരോപണം പൂജ തള്ളി.

പീറ്റര്‍ ജോസഫ് കുടുംബ സുഹൃത്താണ്. അദ്ദേഹവുമായി സംസാരിക്കുന്ന വീഡോയാണ് വ്യാപകമായി പ്രചരിക്കുന്നതെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞു. സാബു എം ജേക്കബ് ബൂര്‍ഷ്വ നേതാവാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ വിഷമാണെന്നും പൂജ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് അംഗീകരിക്കാത്ത് കൊണ്ടാണ് ബിജെപിയില്‍ പോകുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞതായി അവര്‍ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ പോകാമെന്ന് സാബു പറഞ്ഞു. ബാബു ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയില്‍ ആലോചിക്കാതെ ആണെന്നും അവര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam