Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും മിന്നല്‍ പ്രളയത്തിനും സാധ്യത

സൗദിയില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും മിന്നല്‍ പ്രളയത്തിനും സാധ്യത

Anweshanam 8 hrs ago

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

മഴക്കൊപ്പം ചിലയിടങ്ങളില്‍ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് കാഴ്ച പരിധി ഗണ്യമായി കുറക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജിസാൻ, അസീർ, അല്‍ ബഹ, മക്ക എന്നീ പ്രവിശ്യകളില്‍ ശക്തമായ ഇടിമിന്നലും മഴയും ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം.

മദീന, ഖസീം, ഹാഇല്‍, തബൂക്ക്, അല്‍ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കും. കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളില്‍ രാത്രിയിലും പുലർച്ചെയും മൂടല്‍മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam