യമനിലെ ഹൂതി വിമതർ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പ്രവാസിയാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാല്‍ പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ടുവന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനിടയാണ് ഈ അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഫിലിപ്പൈൻസ്, നേപ്പാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണാണ് അപകടം.

