Dailyhunt
സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; 'പള്ളിച്ചട്ടമ്ബി'യുടെ റിലീസിംഗ് തീയതി നീട്ടി

സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; 'പള്ളിച്ചട്ടമ്ബി'യുടെ റിലീസിംഗ് തീയതി നീട്ടി

Anweshanam 3 weeks ago

ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ 'പള്ളിച്ചട്ടമ്ബി'യുടെ റിലീസിംഗ് തീയതി മാറ്റിവച്ചതായി സിനിമാ പിന്നണി പ്രവര്‍ത്തകര്‍.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം മൂലം സിനിമയുടെ റിലീസ് ഏപ്രില്‍ 15 വിഷുദിനത്തിലേക്കാണ് ചിത്രം മാറ്റിവെച്ചിരിക്കുന്നത്.

ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്ബന്നമാണ് ട്രെയ്‌ലര്‍. ടൊവിനോയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാകും സിനിമയെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ടൊവിനോയുടെ എ ആര്‍ എം സിനിമയിലെ കള്ളന്‍ മണിയന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുമോ ഈ പള്ളിച്ചട്ടമ്ബി എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്ബി അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്ബി’. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്ക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്ബി’. ക്വീന്‍, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുന്‍ ചിത്രങ്ങളിലും ട്രെന്‍ഡിങ്ങായ ചാര്‍ട്ട്ബസ്റ്റര്‍ ഗാനങ്ങള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേര്‍ന്നാണ് ‘പള്ളിച്ചട്ടമ്ബി’ നിര്‍മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറും ചേര്‍ന്നാണ് സഹനിര്‍മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam